അമ്പരിപ്പിക്കുന്ന സവിശേഷതകളുമായി വണ്‍ പ്ലസ് 5ടി ഐ.ഫോണിനും ഭീഷണിയോ

 

വമ്പന്‍ ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായി അവതരിക്കാനൊരുങ്ങുകയാണ് വണ്‍ പ്ലസ് 5 ടി. അമ്പരപ്പിക്കുന്ന സവിശേഷതകളും വന്‍ വിലക്കുറവുമായാണ് വണ്‍ പ്ലസ് ടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

നവംബറോടെ വിപണിയിലെത്തുന്ന വണ്‍ പ്ലസ് ടി ബാറ്ററി ശേഷിയിലും റാമിന്റെ കാര്യത്തിലും മറ്റ് ഫോണുകളെ ഏറെ പിന്നിലാക്കുമെന്നാണ് ടെക് ലോകത്തെ സംസാരം. വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷതയായി പറയപ്പെടുന്നത്. ക്യാമറ മികവിന്റെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏറെ മുന്നിലാണെന്ന സൂചനയുണ്ട്.
അമ്പരിപ്പിക്കുന്ന സവിശേതകളുമായെത്തുന്ന ഫോണ്‍ 40,000 രൂപയില്‍ താഴെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

SHARE