മദ്യലഹരിയില്‍ റെയിന്‍കോട്ടിന് പകരം പിപിഇ കിറ്റ് മോഷ്ടിച്ച പച്ചക്കറിക്കച്ചവടക്കാരന് കോവിഡ്

നാഗ്പൂര്‍: ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കാരന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം.

മദ്യപിച്ച് ലക്കുകെട്ട് ഓടയില്‍ വീണു പരിക്കേറ്റ് പ്രഥമശുശ്രൂഷക്കുവേണ്ടിയാണ് ഇയാളെ നാഗ്പൂരിലെ മായോ ആശുപത്രിയില്‍ കൊണ്ടു ചെന്നത്. അവിടെ ഇരിക്കുന്ന ഒരു ഒരു പിപിഇ കിറ്റ് കണ്ട് അത് റെയിന്‍കോട്ടാണ് എന്ന് തെറ്റിദ്ധരിച്ച് അയാള്‍ അത് ആരുമറിയാതെ മോഷ്ടിച്ച് വീട്ടില്‍ കൊണ്ടുവന്നു. വീട്ടുകാരോടും അയല്‍ക്കാരോടും അയാള്‍ അത് താന്‍ ആയിരം രൂപകൊടുത്ത് വാങ്ങിയ പുതിയ റെയിന്‍കോട്ട് ആണെന്നാണ് പറഞ്ഞത്. എന്നാല്‍, അത് പിപിഇ കിറ്റ് ആണെന്ന് മനസ്സിലാക്കിയ ഒരു അയല്‍ക്കാരന്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി അത് തിരിച്ചെടുത്ത് കൊണ്ടുപോയി നശിപ്പിച്ചു.

അതോടൊപ്പം തന്നെ അയാളുടെ കൊവിഡ് ടെസ്റ്റ് സാമ്പിളും എടുത്തിട്ടുണ്ടായിരുന്നു. ആ പരിശോധന ഫലമാണ് രണ്ടു ദിവസത്തിനകം പോസിറ്റീവ് ആയത്.

SHARE