ഈ മൗനം അങ്ങേയറ്റം അശ്ലീലമാണ് മിസ്റ്റര്‍ മമ്മുട്ടി; ദിവ്യാ ദിവാകരന്‍

 

രാജ്യാന്തര ചലച്ചിത്രമേളയില്‍ കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് അനൂകുലമായും പ്രതികൂലമായും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാര്യങ്ങള്‍ അതിരുവിടുമ്പോഴും സംഭവത്തില്‍ മമ്മുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. മമ്മുട്ടിയുടെ മൗനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയായ ദിവ്യാ ദിവാകരന്‍.

പാര്‍വതിക്കെതിരായ വിമര്‍ശനങ്ങളില്‍ മമ്മുട്ടിയുടെ മൗനം അശ്ലീലമാണെന്നാണ് ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നടിക്കെതിരെ സിനിമ മേഖലയില്‍ നിന്ന് പോലും വിമര്‍ശനമുയരുേമ്പാള്‍ മമ്മുട്ടി പുലര്‍ത്തുന്ന മൗനം അങ്ങേയറ്റത്തെ അശ്ലീലമാണ്. ചോക്ലേറ്റ് എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിച്ച്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് അവരെ താഴ്ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്യുന്ന ഡയലോഗുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞപ്പോള്‍ പൃഥിരാജ് തിരുത്താന്‍ തയ്യാറായെന്നും ദിവ്യ പോസ്റ്റില്‍ പറയുന്നു.

നേരത്തെ വിഷയത്തില്‍ നടന്‍ സിദ്ദിഖ് അഭിപ്രായം പറഞ്ഞിരുന്നു. പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോ ള്‍ അതിനെ തുടര്‍ന്നുണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്‌കൊള്ളണം, അതിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ എന്നും സിദ്ദീഖ് ചോദിച്ചിരുന്നു.

ഇതിനെല്ലാം മമ്മുട്ടി മറുപടി പറയണമെന്ന് പറയുന്നവരേയും സിദ്ദീഖ് വിമര്‍ശിച്ചു. പാര്‍വതിയെ എതിര്ക്കു ന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി??, മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാര്‍വതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത അല്ലെങ്കില്‍ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാര്‍വതിക്ക് തന്നെയാണെന്നും സിദ്ദീഖ് വ്യക്തമാക്കി.