അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ അധ്യാപികയെ വീട്ടമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദിനെയാണ് (40) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങര ടി കെ .എം .എം.കോളേജിന് സമീപത്താണ് സംഭവം.

നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് പ്രേമ. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പ്രേമയുടെ മൃതദേഹം കണ്ടത്. വീട്ടിലെ അടുക്കളക്ക് സമീപത്തായായിരുന്നു മൃതദേഹം. സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. മേല്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

വെള്ളിയാഴ്ച രാത്രി പ്രേമ ഭക്ഷണം കഴിച്ച് കിടന്നതാണെന്ന് ഭര്‍തൃമാതാവ് സൗദാമിനി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് കിണറിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയില്‍ കാണുകയായിരുന്നുവെന്നും സൗദാമിനി പറഞ്ഞു.

SHARE