ട്രെയിനില്‍ കാപ്പിക്കും ചായക്കും ഇനി കൂടുതല്‍ വില നല്‍കണം

ന്യൂഡല്‍ഹി: ട്രെയിനിലെ ചായയുടെയും കാപ്പിയുടെയും വില ഐ.ആര്‍.സി.ടി.സി വര്‍ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍ നിന്ന് പത്തുരൂപയായാണ് വര്‍ധിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ട്രെയിനുകളിലും ഇപ്പോള്‍ തന്നെ പത്തു രൂപ ഈടാക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് 350 തീവണ്ടികളിലാണ് ഐ.ആര്‍.സി.ടി.സിയുടെ പാന്‍ട്രി കാറുള്ളത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ അഞ്ചിന്റെ ഗുണിതങ്ങളായി ഭക്ഷണസാധനങ്ങള്‍ക്ക് വില നിശ്ചയിക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവക്ക് വില്‍പനക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നപ്പോഴാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെയാണ് ചായയുടെയും കാപ്പിയുടെയും വില ഐ.ആര്‍.സി.ടി.സി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

SHARE