‘ബ്രാഹ്മണരുടെ പിന്തുണ കിട്ടണമെങ്കില്‍ രാഹുല്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിക്കട്ടെ’ തെലുങ്കു ദേശം എം.പി

 

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ ഒരു ‘നല്ല ബ്രാഹ്മണ പെണ്‍കുട്ടി’യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയോടു പറഞ്ഞിരുന്നെന്നും ജെ.സി. ദിവാകര്‍ പറഞ്ഞു. വിശാഖപട്ടണത്തു നടന്ന ഒരു പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ രാഹുല്‍ ഒരു ‘നല്ല ബ്രാഹ്മണ പെണ്‍കുട്ടി’യെ വിവാഹം ചെയ്യണം. 2014ല്‍ ഞാനിക്കാര്യം സോണിയയോടു പറഞ്ഞതാണ്. രാഹുലിനു പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണവേണം. ബ്രാഹ്മണസമുദായമാണു യു.പി. ഭരിക്കുന്നത്. അതുകൊണ്ടാണു ഞാനിക്കാര്യം ശുപാര്‍ശചെയ്തത്. സോണിയ അതുകേട്ടില്ല.’ എം.പി പറഞ്ഞു.

അനന്തപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യായ റെഡ്ഡി ആറുതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ.യായിട്ടുണ്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം ടി.ഡി.പി.യിലേക്കു കൂറുമാറുകയായിരുന്നു.

SHARE