ബോളിവുഡ് നടി തപ്‌സി പ്രണയത്തിലാണ്; കാമുകന്‍ ഈ ബാഡ്മിന്റണ്‍ താരം!

മുംബൈ: സ്വകാര്യ ജീവിതത്തെ കുറിച്ച് ഏറെയൊന്നും തുറന്നു പറയാത്ത താരമാണ് ബോളിവുഡ് നടി തപ്‌സി പന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലം നടിയുടെ ജീവിതത്തിലെ സ്വകാര്യതകളില്‍ ഒന്നിനെ പുറംലോകത്തെത്തിച്ചിരിക്കുകയാണ്. ഒരു ബാഡ്മിന്റണ്‍ താരവുമായി തപ്‌സി പ്രണയത്തിലാണ് എന്നാണ് ബോളിവുഡിലെ വാര്‍ത്ത.

ഇന്ത്യയ്ക്കാരന്‍ ഒന്നുമല്ല കക്ഷി. ഡെന്മാര്‍ക്ക് താരമായ മതിയാസ് ബോയാണ് നടിയുടെ ഹൃദയം കവര്‍ന്നത്. 2015ലെ യൂറോപ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് ബോ.

2014ല്‍ ഇന്ത്യയിലെ ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. തപ്‌സി ബ്രാന്‍ഡ് അംബാസഡറായ ടീമിലെ അംഗമായിരുന്നു ബോ. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രണയം പുറംലോകമറിഞ്ഞത്.

തപ്‌സിയുടെ ‘ബദ്‌ല’യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹസീന്‍ ദില്‍റുബ, ജനഗണ മന, സുഭാഷ് മിതു തുടങ്ങിയ ചിത്രങ്ങള്‍ അണിയറയിലുണ്ട്.