മത്സ്യബന്ധനം നടത്തുന്നതിനിടെ താനൂര്‍ ഹാര്‍ബറില്‍ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

താനൂര്‍: മത്സ്യബന്ധനത്തിനിടെ പുതിയകടപ്പുറം സ്വദേശി സാവാനാജിന്റെ പുരക്കല്‍ അബ്ബാസ്. (53) കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരമണിക്ക് മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് രാവിലെ ഒമ്പതര മണിയോടെ തോണി ഹാര്‍ബറിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് മരണമുണ്ടായത്. മൂന്നുപേരുള്ള ചെറുവള്ളത്തിലായിരുന്നു മത്സ്യബന്ധനം.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍.
ഭാര്യ: സൈനബ. മക്കള്‍: റിയാസ്, റാഷിദ്, റംസാദ്.

SHARE