താനൂരില്‍ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കുട്ടി മരിച്ചു

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് 14കാരന്‍ മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം.

താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അജ്മലാണ് മരിച്ചത്.

ഒഴൂര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍. മരത്തില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ വടി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

SHARE