താനൂരില്‍ കടലില്‍ കാണാതായ സലാമിന്റെ മൃതദേഹം കണ്ടെത്തി

താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ നിന്നും ബുധനാഴ്ച്ച രാവിലെ അഞ്ചു മണിക്ക് മത്സ്യബന്ധനത്തിന് പോയ ചെറുതോണി മറിഞ്ഞ് കാണാതായ പുതിയകടപ്പുറം കണ്ണപ്പന്റെ പുരക്കല്‍ കമ്മുക്കുട്ടിയുടെ മകന്‍ സലാമിന്റെ മൃതശരീരം തിരച്ചിലിനോടുവില്‍ ലഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് കൂട്ടായിക്ക് സമീപത്തു നിന്നും സലാമിന്റെ മൃതദേഹം കിട്ടിയത്.

മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാവിലെ മുതല്‍ വിവിധ വള്ളങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

SHARE