തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കോവിഡ്. ഡി.എം.കെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എം.എല്‍.എയുമായ കെ.കാര്‍ത്തികേയനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മേഖലയിലെ സഹായ വിതരണത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. എം.എല്‍.എയുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെ.പി അന്‍പഴകന്‍.
ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക് പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോടാക്‌സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും.

SHARE