സഹപാഠിയുടെ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. മരിച്ച വിദ്യാര്‍ത്ഥിയെ അടിച്ച സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി കംബാര്‍ സ്ട്രീറ്റിലെ എം തിരുമല്‍ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം ചങ്ങാതിമാര്‍ തമ്മില്‍ തമാശയ്ക്ക് തുടങ്ങിയ അടിപിടിക്കിടെ തിരുമല്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ തിരുമല്ലിനെ ക്ലാസിന് പുറത്തേക്ക് എടുത്തുകൊണ്ടുവന്നു. സംഭവമറിഞ്ഞെത്തിയ അദ്ധ്യാപകര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില അപകടകരമാണെന്നും അതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണം എന്നും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു. തിരുമലിന്റെ മരണത്തിന് കാരണക്കാരനായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

SHARE