ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രത സ്വീകരിക്കുന്ന തമിഴ്‌നാട്ടില്‍ മാതൃകാ പ്രവര്‍ത്തനവുമായി മുസ്ലിം ലീഗ്. പ്രായമായവര്‍ക്കാണ് വൈറസ് കൂടുതല്‍ അപകടം വരുത്തന്നതെന്നിരിക്കെ സംസ്ഥാനത്തെ വൃദ്ധസദനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തമിഴ്നാട് മുസ്ലിം ലീഗ് തുടക്കം കുറിച്ചത്. പ്രായമായി ആരുമില്ലാതെ കഴിയുന്നവര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസറുകളും ഫെയ്സ് മാസ്‌കുകളും
മുസ്ലിം ലീഗ് വിതരണം ചെയ്യുന്നത് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പകര്‍ച്ചവ്യാതിയായി മാറിയതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിച്ച് കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള റോഡ് അതിര്‍ത്തി ഈ മാസം 31 വരെയാണ് അടച്ചതാണ്്. ആംബുലന്‍സ്, പാല്‍, ഗ്യാസ് തുടങ്ങിയ ആവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. അര്‍ധരാത്രിയോടെ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ച് തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന ചെക്ക് പോസ്റ്റുകളായ കളിയിക്കവിളയിലും വാളയാറിലുമടക്കം ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മടക്കി അയച്ചു.
അതേസമയം, കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ.
കര്‍ഫ്യൂ ആരംഭിച്ചതോടെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ നഗരങ്ങളും ഗ്രാമങ്ങളും നിശ്ചലമായിരിക്കുകയാണ്. കൊറോണ വൈറസ് തടയാന്‍ വിവിധ രാജ്യ് പ്രതിരോധനടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നൂറിമുപ്പത് കോടിയിലേറെ പേര്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയില്‍ ദിവസകര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചത്.
രാജ്യത്ത് ഇതിനോടകം 315 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.