തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ബസ് സര്‍വീസും ടാക്‌സി സര്‍വീസും ഉണ്ടാകില്ല.

ജിം, യോഗ സെന്റര്‍, മാളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും.അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് ഏഴുവരെ തുറക്കാം. അതേസമയം ഞാറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ലോഡ്ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ 75 ശതമാനം വരെ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം.

SHARE