ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. പേഴ്സനല്‍ സെക്രട്ടറി അടക്കം രാജ്ഭവനിലെ 78 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് സ്ഥിരീകരിച്ചത്.
നേരത്തെ ഗവര്‍ണര്‍ ക്വാറന്റീനില്‍ പോകുകയാണെന്ന് രാജ് ഭവന് പ്രഖ്യാപിക്കുകയും പിന്നാലെ ഞായറാഴ്ച ഉച്ചയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്തിനാണെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും നേരത്തെ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം ഞായറാഴ്ച വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗവര്‍ണറെ ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചതും ആശങ്ക ഉയര്‍ത്തുന്നതാണ്.
അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.