മദ്യം വാങ്ങാന്‍ നല്‍കിയ പണം കളഞ്ഞു; മദ്യലഹരിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു.
തമിഴ്‌നാട് ചെങ്കല്‍പ്പെട്ട ജില്ലയില്‍ നടന്ന സംഭവത്തില്‍ വല്ലം ഗ്രാമത്തില്‍ കരുണാകരന്‍ (35) ആണ് മരിച്ചത്. ഇയാള്‍ ശുചീകരണത്തൊഴിലാളിയാണ്. സുഹൃത്തുക്കളായ ഹുസൈന്‍, സുരേഷ്, വിജയ്, പീറ്റര്‍, അജയ് എന്നിവരോടൊപ്പമാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിക്കുന്നതിനിടെ വീണ്ടും മദ്യം വാങ്ങാന്‍പോയ കരുണാകരന്‍ പണം വഴിയിലെവിടെയോ നഷ്ടപ്പെടുത്തി വെറുംകൈയോടെ തിരിച്ചെത്തി. ഇതേച്ചൊല്ലി സുഹൃത്തുക്കള്‍ കരുണാകരനുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.

മദ്യലഹരിയില്‍ അവര്‍ കരുണാകരനെ കുത്തിക്കൊലപ്പെടുത്തി. ബഹളം കേട്ട് ആളുകളെത്തിയതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം പൊലീസിലറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

SHARE