തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 477 പുതിയ കോവിഡ് കേസുകള്‍

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.ഇന്ന്് 477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 10585 ആയി. 6970 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.മൂന്ന് പേരാണ് ഇന്നുമാത്രം രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 74 ആയി. 3538 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ചെന്നൈയിലാണ്.

SHARE