ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു. പുതിയതായി 3713 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 78335 ആയി. 24 മണിക്കൂറിനിടെ 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1025 ആയി. ചെന്നൈയില്‍ മാത്രം 51699 കോവിഡ് രോഗികളുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തിയത് 40 ദിവസത്തിലാണ്. കഴിഞ്ഞ ആറു ദിവസത്തില്‍ മാത്രം ഒരു ലക്ഷം പേര്‍ പുതുതായി രോഗബാധിതരായി. ഈ മാസം 21നാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടത്. ആറ് ദിവസം കൊണ്ട് ഒരു ലക്ഷം രോഗികള്‍ കൂടി. ആകെയുള്ള 5,08,953 കേസുകളില്‍ 62 ശതമാനവും ഈ മാസമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18522 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 15,685 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയുള്ളവര്‍ 1,97387 പേരാണ്.