തമിഴ്‌നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി; എല്ലാവരും വിജയിച്ചു

തമിഴ്‌നാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി. എല്ലാവരും വിജയിച്ചതായി പ്രഖ്യാപിച്ചു. പ്ലസ് വണ്‍, പ്ലസ് ടുവില്‍ ബാക്കിയുള്ള രണ്ടു പരീക്ഷകളും റദ്ദാക്കി. പരീക്ഷാ നടത്തിപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ കൂടി പരിഗണിച്ചാണു സര്‍ക്കാര്‍ തീരുമാനം.

പരീക്ഷാ നടത്തിപ്പിനിടെ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. പുതുച്ചേരിയിലും എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കി. എല്ലാവരും വിജയിച്ചു.

SHARE