മുന്നറിയിപ്പ് നല്‍കാതെ ബസ് ഇടതുവശത്തേക്ക് തിരിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം – വീഡിയോ

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ സര്‍ക്കാര്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. ബസ് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഇടതുവശത്തേക്ക് തിരിച്ചതാണ് അപകടം ഉണ്ടാക്കിയത്. പ്രസന്നകുമാര്‍ (18), വിഘ്‌നേഷ് (18) എന്നിവരായിരുന്നു ബൈക്കിലുണ്ടായിരുന്നത്.

ബസ് നിര്‍ത്തിയ ഉടന്‍ യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങി രണ്ടുപേരെയും സഹായിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്ക് ഓടിച്ചിരുന്ന പ്രസന്നകുമാറിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്‍ സീറ്റിലിരുന്ന വിഘ്‌നേഷിനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.സംഭവത്തില്‍ ബസ് ഡ്രൈവര്‍ സൗന്ദരപാണ്ഡി (37), ബസ് കണ്ടക്ടര്‍ സെല്‍വകുമാര്‍ (27) എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഘ്‌നേഷിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

SHARE