തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം.
കഴിഞ്ഞ ദിവസമാണ് പത്തുവയസ്സു പ്രായമുള്ള മകള്‍ക്ക് മുന്നില്‍ വച്ചു സ്ഥലത്തെ ഗുണ്ടയായ യുവാവിനെ ഒരു സംഘം വെട്ടി കൊലപെടുത്തിയത്. അതുകൊണ്ട് കലി അടങ്ങാത്ത അക്രമികള്‍ ഉടലില്‍ നിന്ന് ശിരസ് അറുത്തെടുത്തു. തുടര്‍ന്ന് വടിവാളിന്റെ തലപ്പില്‍ ശിരസ് കോര്‍ത്തെടുത്തു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം.ശ്രീരംഗം റയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്, സഹോദരന് സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്.