പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയത് പോലെ തമിഴ്‌നാട് നിയമസഭയും പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസന് കത്ത് നല്‍കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം.

ചൊവ്വാഴ്ച ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ ഭേദഗതിനിയമം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോള്‍ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ പ്രസംഗത്തില്‍ പ്രമേയത്തെ എതിര്‍ത്തെങ്കിലും അത് പാസാക്കുന്നവേളയില്‍ എതിര്‍ത്തിരുന്നില്ല.

SHARE