ചൂതാട്ടകേന്ദ്രം നടത്തി; നടന്‍ ഷാം അറസ്റ്റില്‍

ചെന്നൈ: തമിഴ് സിനിമ താരം ഷാം ചൂതാട്ടം നടത്തിയതിന് അറസ്റ്റില്‍. ചെന്നൈ നുങ്കംബക്കം പ്രദേശത്തെ ഷാമിന്റെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടത്തിക്കൊണ്ടിരുന്നത്. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കളും ടോക്കണുകളും ഷാമിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ലക്ഷക്കണക്കിന് രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തമിഴ് സിനിമ രംഗത്തെ പല പ്രമുഖരും ഷാം നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തിലെ അംഗങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. രാത്രി 11 മണി മുതല്‍ രാവിലെ 4 വരെയായിരുന്നു പ്രവര്‍ത്തനം.

എന്തായാലും ഷാം അടക്കം അറസ്റ്റിലായവരെ സ്‌റ്റേഷന്‍ ജാമ്യത്തിന് വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ചൂതാട്ടത്തില്‍ പണം നഷ്ടമായ മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകനാണ് ഈ ചൂതാട്ട കേന്ദ്രം സംബന്ധിച്ച വിവരം നല്‍കിയത് എന്നാണ് ചെന്നൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

SHARE