കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ല; താലിബാന്‍


കാബൂള്‍: കശ്മീരില്‍ പാകിസ്താന്റെ ഒപ്പം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളി താലിബാന്‍. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയിട്ടിട്ടില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍ ഔദ്യോഗിക മാധ്യമം വഴി വ്യക്തമാക്കി.

കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാര്‍ദബന്ധം സാധ്യമാകില്ലെന്ന താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്താലുടന്‍ കശ്മീര്‍ അവിശ്വാസികളില്‍ നിന്ന് മോചിപ്പിക്കുമെന്നും മുജാഹിദ് ആവര്‍ത്തിക്കുന്നുമുണ്ട്. തുടര്‍ന്നാണ് വിശദീകരണവുമായി താലിബാന്‍ രംഗത്തുവന്നത്. നേരത്തേ അഫ്ഗാന്റെ പുനരുദ്ധാരണത്തില്‍ ഇന്ത്യയുടെ സഹകരണത്തെ താലിബാന്‍ പ്രകീര്‍ത്തിച്ചിരുന്നു.

SHARE