താജ്മഹലിനെ തേജ് മന്ദിറാക്കി മാറ്റും :ബിജെപി എം.പി വിനയ് കത്യാര്‍

 

ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം.

താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ അതിനെ വിളിക്കാം. തേജ് മന്ദിറിനെ മുഗള്‍ ഭരണകര്‍ത്താക്കള്‍ കൈയ്യടക്കുകയായിരുന്നു. ഇതുപോലെ നിരവധി ക്ഷേത്രങ്ങള്‍ അവര്‍ കൈക്കലാക്കിയിട്ടുണ്ട്. താജ്മഹലിനെ വീണ്ടും തേജ് മന്ദിറാക്കി മാറ്റുമെന്നും കത്യാര്‍ പറഞ്ഞു.

നേരത്തെ താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ശിവന്റെ പ്രതിഷ്ടയും അവിടെയുണ്ടായിരുന്നു. എന്നാല്‍ മുഗളന്‍മാര്‍ ഇതു കൈയ്യടക്കുകയും പിന്നീട് ശിവന്റെ പ്രതിഷ്ടയും അവര്‍ അവിടെ നിന്ന് നീക്കി. ഇങ്ങനെ രാജ്യത്ത് പല ക്ഷേത്രങ്ങളും ഇന്നു മുഗളന്‍മാരുടെ പേരിലുള്ള മ്യൂസിയമായിട്ടാണ് അറിയപ്പെടുന്നത്.

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന താജ് മഹോത്സവം ആഗ്രയില്‍ ഫെബ്രുവരി 18നാണ് ആരംഭിക്കുക.