Tuesday, September 21, 2021
Tags Sabarimala women entry

Tag: sabarimala women entry

ഹര്‍ത്താല്‍ തുടങ്ങി; പരക്കെ ആക്രമം; കോഴിക്കോടും എറണാകുളത്തും കടകള്‍ തുറന്ന് വ്യാപാരികള്‍

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ...

ശബരിമല പ്രതിഷേധം: ‘ആക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നു’; പ്രതിഷേധവുമായി കെ.യു.ഡബ്ല്യൂ.ജെ

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി രംഗത്ത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത്...

യുവതീ പ്രവേശനം; ഇന്നലെ കോഴിക്കോട് നടന്നത് സംഘപരിവാര്‍ അഴിഞ്ഞാട്ടം

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘപരിവാര്‍ അക്രമം. കല്ലേറില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നൂറോളം പേരടങ്ങിയ സംഘമാണ് നഗരത്തില്‍ അഴിഞ്ഞാടിയത്. ശബരിമല കര്‍മ്മസമിതിയെന്ന...

കോഴിക്കോട് റിപ്പോർട്ടർ ടി.വിയുടെ റീജിയണൽ ഓഫീസിന് നേരെ അക്രമം

ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘര്‍ഷം. കോഴിക്കോട് റിപ്പോർട്ടർ ടി വി യുടെ റീജിയണൽ ഓഫീസിന് നേരെ അക്രമം.അക്രമികൾ ഓഫീസിന്റ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു. വനിതാ റിപ്പോർട്ടർ സുസ്മിതയുടെ ഫോൺ പിടിച്ച്...

യു.ഡി.എഫ് നാളെ കരിദിനം ആചരിക്കും; സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും

തിരുവനന്തപുരം : ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ (3.1.2019 വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍...

“ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവം”; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് സാദിഖലി തങ്ങള്‍

ശബരിമല സംഭവത്തില്‍ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്ന് സാദിഖലി തങ്ങള്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു. കുറിപ്പ് പൂര്‍ണമായി വായിക്കാം.. ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ...

യുവതികള്‍ ഇനി എല്ലാ ദിവസവും ശബരിമലയില്‍ പ്രവേശിക്കുമെന്ന് മനിതി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തിൽ പ്രതികരണവുമായി മനിതി സംഘം. എല്ലാ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു. ധീര വനിതകളായ...

സ്ത്രീകളെ ഭീഷണിപ്പെടുത്തി നടത്തുന്ന നവോത്ഥാനം മുന്നോട്ടുവെക്കുന്നത് അടിമത്തമെന്ന് ഡോ. എം.കെ മുനീര്‍

സ്ത്രീകളെ ഭീഷണിപ്പെടുത്തി സി.പി.എം നടത്തുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ നവോത്ഥാനമല്ല, പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലില്‍ സ്ത്രീകളെ...

യു.ഡി.എഫ് മതേതര വനിതാ സംഗമം ശനിയാഴ്ച

തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വര്‍ഗീയ വനിതാ മതിലിനെതിരെ യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ല ആസ്ഥാനങ്ങളിലും 29ന് ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന്...

വനിതാമതില്‍: പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദത്തിലേക്ക്

തിരുവനന്തപുരം: വനിതാമതില്‍ സംഘാടനത്തിനായി യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദമാകുന്നു. എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വ്യാഴാഴ്ച യോഗം ചേരണമെന്ന് നിര്‍ദേശിച്ച് ബുധനാഴ്ചയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിമാര്‍ക്ക്...

MOST POPULAR

-New Ads-