Friday, June 2, 2023
Tags Highcourt

Tag: highcourt

ഹൈദരാബാദ് വെടിവെപ്പ്; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് തേടിയ...

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രകള്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് വിദേശയാത്രയിലാണ് താത്പര്യമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

യു.എ.പി.എ കേസ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. യുഎപിഎ കേസില്‍ നേരത്തെ...

പാമ്പുകടിയേറ്റ് മരിച്ച സംഭവം; മുന്‍കൂര്‍ ജാമ്യത്തിനായി അധ്യാപകര്‍ ഹൈക്കോടതിയില്‍

വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അധ്യാപകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹെഡ്മാസ്റ്റര്‍ കെ.കെ.മോഹനന്‍, അധ്യാപകനായ ഷജില്‍...

ടെലഗ്രാമിന് നിയന്ത്രണം വരുന്നു; ആവശ്യവുമായി പൊലീസ് ഹൈക്കോടതിയില്‍

സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലഗ്രാമിനും നിയന്ത്രണം വരുന്നു. സംസ്ഥാന പൊലീസാണ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയെ അറിയിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസയായി അപ്ലിക്കേഷന്‍ മാറിയെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥയാണെന്നും പൊലീസ്...

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് അന്ത്യശാസനം

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന...

ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കര്‍ണാടകയോട് ഹൈക്കോടതി

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി...

സര്‍ക്കാരിന് തിരിച്ചടി; പാലാരിവട്ടം പാലം തല്‍ക്കാലം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. അടുത്ത മാസം പത്തുവരെ പാലം പൊളിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. പാലം പൊളിക്കാതെ അറ്റകുറ്റ...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം...

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം; പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയെന്ന് പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കാന്‍ വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍...

MOST POPULAR

-New Ads-