Sunday, March 26, 2023
Tags Gujarat Election

Tag: Gujarat Election

അശ്ലീല സി.ഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നതായി ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പിന് പ്രകടന പത്രിക ഇറക്കാത്തത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി....

ഗാന്ധിയുടെ ജന്മനാട്ടില്‍ തിളയ്ക്കുന്ന രോഷം

പോര്‍ബന്തറില്‍ നിന്ന് എം അബ്ബാസ് മുഷിഞ്ഞ തുണിക്കഷ്ണം പോലെയാണ് മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍. വെടിപ്പില്ലാത്ത തൊട്ടുരുമ്മി നില്‍ക്കുന്ന ഗല്ലികള്‍, കുഴിവീണ റോഡുകള്‍, ടാര്‍ കണ്ടിട്ടുപോലുമില്ലാത്ത പാതകള്‍... ഒരു ചെറുമഴ പെയ്തതില്‍പ്പിന്നെ ചാണകവും വെള്ളവും പാതയ്ക്കിരുവശവും...

ഗുജറാത്തില്‍ ബി.ജെ.പിക്ക് രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി; കടുത്ത പോരാട്ടമെന്ന് സര്‍വെ

അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്‍വേകള്‍. 22 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്....

അഹമ്മദ് പട്ടേലിലും മണിശങ്കറിലും അവസാനിച്ച് പ്രചാരണം; പോളിംഗ് ബൂത്തിലേക്ക് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

അഹമ്മദാബാദ്: ആവേശകരമായ പ്രചാരണങ്ങള്‍ക്കുശേഷം ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് നാളെ പോളിംങ് ബൂത്തിലേക്ക്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് വിവാദങ്ങളായത്. അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന്...

മോദിക്കെതിരെ ആക്ഷേപം; അയ്യര്‍ മാപ്പു പറയണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ അയ്യര്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ്...

നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഗണിച്ച് പ്രസ്താവന നടത്തിയ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ് മോദി. എന്തിനാണ്...

കര്‍ഷക വിഷയത്തില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി: കോര്‍പറേറ്റുകളുടെ കടം എഴുതിതള്ളുന്ന മോദിക്ക് കര്‍ഷകരോട്...

അഹമ്മദാബാദ് : കോര്‍പറേറ്റുകളുടെ കടം എഴുതിതള്ളുന്ന മോദിക്ക് കര്‍ഷകരോട് ചിറ്റമ്മനയമാണ് കാണിക്കുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വന്‍കിട കമ്പനികള്‍ക്ക് സഹായവും അവരുടെ കടങ്ങള്‍ എഴുതിതള്ളുന്ന പ്രധാനമന്ത്രി മോദി കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുന്നതിനും...

ഗുജറാത്ത് തെരഞ്ഞെടുപ്പ് : ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

  അഹമ്മദാബാദ് : ഗുജറാത്ത്  തെരഞ്ഞെടുപ്പ് ശനിയാഴ്ച തുടങ്ങുമെന്നിരിക്കെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് അഭിമാന പോരാട്ടമാണ്. നോട്ടുനിരോധവും ജി.എസ്.ടിക്കുമെതിരെ ഗുജാറാത്തിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന...

നരേന്ദ്രഭായിയില്‍ നിന്നും വ്യത്യസ്തമായി, മനുഷ്യനാണ് ഞാന്‍; ബി.ജെ.പിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ട്വിറ്ററില്‍ നടത്തുന്ന ക്യാമ്പയിനില്‍ സംഭവിച്ച് അക്ഷര പിഴവ് തിരുത്തി രാഹുല്‍ ഗാന്ധി. ബി. ജെ.പി സര്‍ക്കാരിനോടും നരേന്ദ്ര മോദിയോടുമുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുലിന്റെ ട്വീറ്റില്‍...

ഗുജറാത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ബിജെപി ആക്രമണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവ നേതാവ് ജിഗ്‌നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി...

MOST POPULAR

-New Ads-