Sunday, October 1, 2023
Tags Editorial

Tag: editorial

ഇരുമ്പുമറകള്‍ നീക്കി കശ്മീരിനെ സ്വതന്ത്രമാക്കൂ

ജമ്മുകശ്മീര്‍ ഇന്ത്യയുടെ നിശബ്ദ താഴ്‌വരയായിട്ട് വര്‍ഷം ഒന്ന് തികയുന്നു. രാഷ്ട്രീയ നേതാക്കളെ തുറുങ്കിലടച്ചും സ്വതന്ത്രമായ വാര്‍ത്തകള്‍ക്ക് താഴിട്ടും കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം കശ്മീര്‍ താഴ്‌വരക്കു ചുറ്റം ഇരുമ്പുമറ തീര്‍ത്തിരിക്കുകയാണ്. ഭരണഘടന...

ഒടുവില്‍ കോടാലി പ്രകൃതിയുടെ മേലും

കോവിഡിന്റെ മറവില്‍ രാജ്യത്തെ നിര്‍ണായകവും അമൂല്യവുമായ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ തയ്യാറെടുത്തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ആധാരമായ പ്രകൃതി സമ്പത്തിനെകൂടി സ്വകാര്യ കുത്തകലാഭക്കൊതിയന്മാര്‍ക്ക് യാതൊരുളുപ്പുമില്ലാതെ വില്‍ക്കാനൊരുങ്ങുകയാണ്. സര്‍ക്കാരിന്റെ...

നിയമന അട്ടിമറി; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് സിപിഎം മുഖപത്രം

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും നിയമനമില്ലെന്ന പരാതികള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് സിപിഎം മുഖപത്രം ദേശാഭിമാനി. മുഖപ്രസംഗത്തിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം....

അലംഭാവത്തിന് കാരണം അനാവശ്യ മേനിനടിപ്പ്

സംസ്ഥാനത്ത് കോവിഡ്-19 നിമിഷംപ്രതി ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെ ജനങ്ങളുടെ ഓര്‍മശേഷിയെയും ക്ഷമയെയും പരീക്ഷിക്കുകയും ഇകഴ്ത്തുകയും പരിഹസിക്കുകയുമാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍. കോവിഡിന്റെ കാര്യത്തില്‍ അഞ്ചാറുമാസമായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നതൊക്കെ ജനങ്ങള്‍ അപ്പാടെ മറന്നുവെന്നായിരിക്കാം...

ആരോഗ്യവകുപ്പിന് ഇതെന്തുപറ്റി?

പൊതുജനാരോഗ്യരംഗത്തെക്കുറിച്ച് പുരപൊളിപ്പന്‍ മേനിനടിപ്പുകളാണ് കുറച്ചുകാലമായി കേരളത്തിലെ ഭരണാധികാരികളില്‍നിന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവനും സാധാരണക്കാരനും മികച്ച ചികില്‍സാസൗകര്യം പ്രാപ്യമാകുന്നുവെന്നതാണ് കേരളത്തിന്റെ ഏതാനും പതിറ്റാണ്ടുകളായുള്ള ആശ്വാസവും അഭിമാനവും. പലവിധ ഘടകങ്ങളാലാണ് അത് സാധ്യമായിട്ടുള്ളതെങ്കിലും...

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ചതിക്കുഴികള്‍ ഏറെ

ഇന്ത്യന്‍ പാര്‍ലമെന്റിനെ മറികടന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം വരുംകാലത്ത് രാജ്യം നേരിടാനിരിക്കുന്ന സാമൂഹിക ഭീഷണികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആര്‍.എസ്.എസ് അജണ്ടകള്‍ കുത്തിക്കൊള്ളിച്ച് വിദ്യാഭ്യാസ മേഖലയില്‍ ബി.ജെ.പി...

ഇനിയുമെന്തിന് കടിച്ചുതൂങ്ങുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇയില്‍ നിന്നുള്ള അന്താരാഷ്ട്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ) രണ്ടുഘട്ടമായി പതിനെട്ടുമണിക്കൂറോളം ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹവുമായി ഏറ്റവുമടുപ്പമുള്ള...

രാജസ്ഥാനില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയോ?

ഇന്ത്യയുടെ ജനാധിത്യ വ്യവസ്ഥയും ഫെഡറല്‍ ചട്ടക്കൂടും അഭിമുഖീകരിക്കുന്ന അപകടങ്ങള്‍ എത്രത്തോളം ഭീകരമാണെന്നാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഓര്‍മിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഉപേക്ഷിച്ച് ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് പുറത്തുപോകുകയും 18...

ഉപഭോക്താവ് കൂടുതല്‍ ശക്തനാവുമ്പോള്‍

ഉപഭോക്താവ് രാജാവാണ് (കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്) എന്നാണ് രാഷ്ട്രപിതാവ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. സാധനങ്ങളും സേവനങ്ങളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവര്‍പാലിക്കേണ്ട നിബന്ധനകളാണ് ഉപഭോക്തൃനിയമങ്ങള്‍കൊണ്ട് അനുശാസിക്കപ്പെടുന്നത്. വഞ്ചിക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ആരോഗ്യത്തിനും...

മാഫിയകളുടെ പിടിയില്‍ അഴുകിത്തീരുന്ന സി.പി.എം

ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍ സി.പി.എം കേരളത്തില്‍ മാത്രമായി ചുരുങ്ങിയത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ചന്ദ്രിക പ്രസിദ്ധീകരിച്ച 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ' ലേഖന പരമ്പര. പതിനാല് ജില്ലാ ലേഖകര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍...

MOST POPULAR

-New Ads-