Tag: DMK
ഡി.എം.കെ എം.എല്‍.എയുടെ മരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എക്ക് കോവിഡ്
കൊറോണ വൈറസ് വ്യാപനം ഉച്ചസ്ഥായിയിലായ തമിഴ്നാട്ടില്‍ എഐഡിഎംകെ എംഎല്‍എക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ശ്രീപെരുമ്പുദൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയെ ചികില്‍സക്കായി ചെന്നൈയിലെ മിയോട്ട് ഇന്റര്‍നാഷണല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഡി.എം.കെ എം.എല്‍.എ...
ഡിഎംകെ എംഎല്‍എ ജെ. അന്പഴകന് കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്പഴകന് (62) അന്തരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ അന്പഴകന് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു.
ദളിത് വിരുദ്ധ പരാമര്‍ശം; ഡിഎംകെ നേതാവ് അറസ്റ്റില്‍
ചെന്നൈ: ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍എസ് ഭാരതി അറസ്റ്റില്‍. ചെന്നൈ പോലീസ് ആണ് ഭാരതിയെ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും
ജെ.ഡി.യു വിട്ട രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണ് ഈ കാര്യം പുറത്ത്വിട്ടത്. '2021...
കോണ്‍ഗ്രസിനൊപ്പം തന്നെ; എന്‍.ഡി.എയുമായി സഖ്യത്തിനില്ലെന്ന് ഡി.എം.കെ
കോഴിക്കോട്: പൗരത്വ ഭേദഗതിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡി.എം.കെ പ്രതിപക്ഷത്തിനൊപ്പം തന്നെയെന്ന് കനിമൊഴി. കോണ്‍ഗ്രസുമായി നേരിയ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നതെന്നും എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കനിമൊഴി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയത് പോലെ തമിഴ്നാട് നിയമസഭയും പ്രമേയം പാസാക്കണമെന്ന് ഡി.എം.കെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭാ സെക്രട്ടറി...
ചെന്നൈയില്‍ ഡിഎംകെയുടെ ബഹുജനറാലി; അണിചേര്‍ന്ന് ലക്ഷങ്ങള്‍
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈയില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ മഹാറാലി. ഡിഎംകെയെ കൂടാതെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്ലീംദളിത് സംഘടനകളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്....
ബിജെപിയെ വെട്ടിലാക്കി തമിഴ്നാട്ടില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.എം.കെയില്‍ ചേര്‍ന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയെ വെട്ടിലാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനില്‍ നിന്നാണ് അരശ കുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ...
കരുണാനിധി കുടുംബത്തില്‍ നിന്ന് നാലാമന്; ഉദയനനിധി സ്റ്റാലിന് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയാവും
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന...
സ്റ്റാലിനെ ക്ഷണിക്കാതെ മോദി; സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ഡി.എം.കെ വിട്ടുനില്‍ക്കും
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ക്ഷണമില്ല. എന്നാല്‍ തമിഴ്നാട്ടിലെ മറ്റ് എം.പിമാര്‍ക്കൊപ്പം 20 ഡി.എം.കെ എം.പിമാര്‍ക്കും ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്.