Tag: britain
ഡെക്സമെതസോണ്‍ കൊണ്ടുള്ള കോവിഡ് ചികിത്സക്ക് അംഗീകാരംനല്‍കി ജപ്പാന്
ടോക്കിയോ: വിലകുറഞ്ഞതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെക്സമെതസോണ്‍ എന്ന സ്റ്റിറോയിഡ് മരുന്ന് കോവിഡ് 19 ന്റെ ചികിത്സക്കായി ഉപയോഗിക്കുന്നതിന് ജപ്പാന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചുനല്‍കി. ചികിത്സയ്ക്കുള്ള ഒരു മാര്‍ഗമായി തങ്ങളുടെ സയന്‍സ്...
ചരിത്രത്തിലേക്ക് റഫിയ അര്‍ഷദ്; ബ്രിട്ടനില്‍ ഹിജാബിട്ട ആദ്യ മുസ്ലിം വനിതാ ജഡ്ജ്
ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ഹിജാബിട്ട മുസ്ലിം വനിത ന്യായാധിപ പദവിയില്‍. റഫിയ അര്‍ഷദ് എന്ന യോര്‍ക്ഷെയര്‍ സ്വദേശിനിയാണ് ജഡ്ജായി ചുമതലയേറ്റ് യൂറോപ്പില്‍ ചരിത്രം സൃഷ്ടിച്ചത്. മിഡ്ലാന്‍ഡ്സ് സര്‍ക്യൂട്ടിലെ ഡപ്യൂട്ടി...
കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി വനിതാ ഡോക്ടര്‍ മരിച്ചു
ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ഡോ. പൂര്‍ണിമാ നായര്‍ (55) ആണ് മരിച്ചത്. ഡല്‍ഹി മലയാളിയാണ്. സ്കോട്ട്ലന്റിലെ ഡര്‍ഹമിന് അടുത്ത് ബിഷപ് ഓക്ളന്റില്...
വൈദികന് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു; കോവിഡ് മരണത്തില്‍ യൂറോപ്പില്‍ ഒന്നാമതായി ബ്രിട്ടന്
ലണ്ടന്‍: കോവിഡ് 19 രോഗം ബാധിച്ച് ബ്രിട്ടനില്‍ വൈദികന് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. യാക്കോബായ സഭാ വൈദികന് ഫാ. ബിജി മാര്‍ക്കോസ് (54) മരിച്ചതു ലണ്ടനില്‍ വച്ചാണ്. ലണ്ടന്‍...
ബ്രിട്ടനിലേക്ക് ഉറ്റുനോക്കി ലോകം; കോവിഡ് വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കുന്നു
ലണ്ടന്‍: കോവിഡിനെതിരായി ബ്രിട്ടനിലെ ഓക്സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന് നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ...
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ വച്ച് കൊവിഡ് ബാധിച്ച് മരിച്ചു. ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. സിദ്ധാര്‍ത്ഥിന്റെ അച്ഛന് ഖത്തറില്‍ ഡോക്ടറായ പ്രകാശ് ആണ്....
മിക്ക രാഷ്ട്രങ്ങളും വിദ്യാര്‍ത്ഥികളെ കൊണ്ടു പോയി; ബ്രിട്ടനില്‍ നാട്ടിലേക്ക് മടങ്ങാന്‍ വിളി കാത്ത് ആയിരത്തോളം...
ലണ്ടന്‍: കേരളത്തില്‍ നിന്ന് ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തിയ ആയിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ കൊറോണ ഭീതി മൂലം നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്നു. കോവിഡ് മൂലം ഒരു മാസമായി ബ്രിട്ടണ്...
കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു
ലണ്ടന്‍: കോവിഡ് രോഗം ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു. എറണാകുളം കുറുമശേരി സെബി ദേവസിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. വൈറസ് ബാധിച്ച് സതാംപ്റ്റണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി
ലണ്ടന്‍: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി. ഇന്ന് വൈകുന്നേരമാണ് അദ്ദേഹത്തെ റൂമിലേക്ക് മാറ്റിയത്. ബ്രിട്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്....
കിരീടം അഴിച്ചു വച്ച് ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്; ഡോക്ടറായി ആശുപത്രിയിലേക്ക്
ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുന്ദരിപ്പട്ടം അഴിച്ചുവച്ച് ഇന്ത്യന്‍ വംശജ ആരോഗ്യസേവനത്തിന്. 2019ലെ മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജിയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഡോക്ടറുടെ കുപ്പായം അണിയുന്നത്.