ഏറെ സന്തോഷവും അഭിമാനവുമെന്ന് സിദ്ദിഖ്

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതില്‍ സന്തോഷം അറിയിച്ച്് ടി.സിദ്ദിഖ്. ഏറെ അഭിമാനവും സന്തോഷവുമുള്ള ദിവസമെന്ന് സിദ്ദിഖ് സന്തോഷം പ്രകടിപ്പിച്ചു. ബി.ജെ.പിക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി നിര്‍ണയം. ഇതോടെ ഇരുപത് സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം സുനിശ്ചിതമായിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

നേരത്തെ വയനാട് മണ്ഡലത്തില്‍ സിദ്ദിഖ് മത്സരിക്കുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സിദ്ദിഖ് പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കിയതോടെ സിദ്ദിഖ് രാഹുലിന് വേണ്ടി പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

എ.കെ ആന്റണിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.