തൃശൂര്‍ കളക്ടര്‍ അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്

കോഴിക്കോട്: തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. അനുപമ കൃസ്ത്യാനിയാണെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായ ജില്ലാ കളക്ടര്‍ ഈ നിമിഷം രാജിവെക്കണമെന്നുമാണ് ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അനുപമക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. അനുപമ കൃസ്ത്യാനിയാണെന്ന് ആരോപിച്ചാണ് പ്രധാനം വിമര്‍ശനം. ഇതിന് ആര്‍.എസ്.എസ് പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

SHARE