159 സിസ്റ്റം ഓഫീസര്‍മാരുടെ ഒഴിവ്; ശമ്പളം 40,000 രൂപ

മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളില്‍ സീനിയര്‍ സിസ്റ്റം ഓഫീസര്‍, സിസ്റ്റം ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 199 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി 26.

തസ്തിക, യോഗ്യത എന്നിവ ചുവടെ ചേര്‍ത്തിരിക്കുന്നു

സീനിയര്‍ സിസ്റ്റം ഓഫീസര്‍(ഒഴിവ്-40): കമ്പ്യൂട്ടര്‍ സയന്‍സ്/എഞ്ചിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇനലക്ട്രോണിക് എഞ്ചിനീയറിങ്ങില്‍ ബി.എ/ബി.ടെക് ബിരുദം അല്ലെങ്കില്‍ തത്തുല്യം, അഞ്ചുവര്‍ഷം പ്രവൃത്തി പരിചയം. അല്ലെങ്കില്‍ തത്തുല്യം, അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക് ബിരുദം അല്ലെങ്കില്‍ എംസിഎ അല്ലെങ്കില്‍ തത്തുല്യം, അഞ്ച് വര്‍ഷം പ്രവൃത്തിപരിചയം, നെറ്റ്‌വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ എംസിഎസ്ഇ/ആര്‍എച്ച്‌സിഇ സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ തത്തുല്യം, ആര്‍എച്ച്ഇഎല്‍, 46000 രൂപ.

സിസ്റ്റം ഓഫിസര്‍ (ഒഴിവ്159): കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക് എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക് ബിരുദം അല്ലെങ്കില്‍ തത്തുല്യം, ഒരു വര്‍ഷം പ്രവൃത്തിപരിചയം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇലക്ട്രോണിക് എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക് ബിരുദം അല്ലെങ്കില്‍ എംസിഎ അല്ലെങ്കില്‍ തത്തുല്യം, ഒരു വര്‍ഷം പ്രവൃത്തിപരിചയം, നെറ്റ്‌വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ എംസിഎസ്ഇ/ആര്‍എച്ച്‌സിഇ സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ തത്തുല്യം, ആര്‍എച്ച്ഇഎല്‍, 40000 രൂപ.

പ്രായം: 40 വയസ് കവിയരുത്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്: www.bombayhighcourt.nic.in

SHARE