സമസ്ത ശരീഅത്ത് സമ്മേളനം: ഭിന്നതയുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണം: എസ്.വൈ.എസ്

കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മുതലക്കുളത്ത് സംഘടിപ്പിച്ച സമസ്ത ശരീഅത്ത് സമ്മേളനത്തെ സംബന്ധിച്ച് ഒരു ചാനലും ഒരു ദിനപത്രവും നല്‍കിയ വാര്‍ത്ത അവരുടെ ജന്‍മ വൈകല്യത്തെ അടയാളപ്പെടുത്തല്‍ മാത്രമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.

ഇത്തരം വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ ഇതിനു മുന്‍പും ഈ പത്രവും ചാനലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്ലിംകള്‍ പ്രതിസന്ധി അഭിമുഖീകരിച്ച പല ഘട്ടങ്ങളിലും ജമാഅത്തെ ഇസ്ലാമി നീതിയുടെ പക്ഷത്ത് ഉണ്ടായിരുന്നില്ല. കോഴിക്കോട് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ ഉണ്ടായ ജന ബാഹുല്യവും അര്‍ഥപൂര്‍ണമായ പ്രഭാഷണങ്ങളും കണ്ണും കാതും ഉള്ളവര്‍ക്ക് നിഷേധിക്കാനാവില്ല. മുസ്ലിംകള്‍ക്കിടയില്‍ യോജിപ്പിന്റെ വാതായനങ്ങള്‍ തുറക്കുന്നതിന് പകരം വീണ്ടും അവരെ അകറ്റാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. ഇത്തരം നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

SHARE