സിറിയയില്‍ റോക്കറ്റാക്രമണം; ഫുട്‌ബോള്‍ താരം കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ റോക്കറ്റാക്രമണത്തില്‍ ഫുട്‌ബോള്‍ താരം കൊല്ലപ്പെട്ടു.

അണ്ടര്‍ 15 ഫുട്‌ബോള്‍ ടീം അംഗവും 12കാരനുമായ സമീര്‍ മുഹമ്മദ് മസൂദ് ആണ് കൊല്ലപ്പെട്ടത്. ടീമിലെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ദമസ്‌കസില്‍ അല്‍ ഫായ്ഹ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ പരിശീലനത്തിനിടെയായിരുന്നു റോക്കറ്റാക്രമണം.

രാജ്യത്തെ ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന പ്രമുഖ സ്‌പോര്‍ട്‌സ് സെന്ററാണ് അല്‍ ഫായ്ഹ. റഷ്യന്‍ എംബസിയും സ്‌പോര്‍ട്‌സ് സെന്ററിനു സമീപത്താണ് പ്രവര്‍ത്തിക്കുന്നത്.

സിറിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ യൂത്ത്‌ലീഗ് അംഗമാണ് കൊല്ലപ്പെട്ട സമീര്‍. രാജ്യത്തിന് ഏറെ പ്രതീക്ഷകളുള്ള കായികതാരത്തെയാണ് നഷ്ടമായതെന്ന് ഫുട്‌ബോള്‍ ടീം പ്രസിഡന്റ് മൊഹ്‌സിന്‍ അബ്ബാസ് പറഞ്ഞു.

SHARE