ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരം തിരിച്ചു നല്‍കി സിറിയ

ദമസ്‌കസ്: ഫ്രഞ്ച് ഭരണകൂടത്തിന്റെ പരമോന്നത പുരസ്‌കാരമായ ലീജണ്‍ ഓഫ് ഹോണര്‍ പുരസ്‌കാരം തിരിച്ചു നല്‍കി സിറിയ. അമേരിക്കയും സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയില്‍ വ്യോമാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി.

സിറിയക്കു നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് പുരസ്‌കാരം തിരസ്‌കരിച്ചത്.

അമേരിക്കക്ക് അടിമയായ രാജ്യത്തിന്റെ പുരസ്‌കാരം തങ്ങള്‍ക്ക് വേണ്ടെന്നും ബഷാറുല്‍ അസദ് അറിയിച്ചു.

SHARE