സഭയില്‍ പച്ചക്കള്ളം പറഞ്ഞ് അമിത് ഷാ; “ഹിന്ദു പാകിസ്താന്‍” എന്ന് സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നതിനിടെ ബില്ലിനെരൂക്ഷമായി എതിര്‍ത്ത് പ്രശസ്ത ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ‘ഹലോ ഹിന്ദു പാകിസ്താന്‍’ എന്നു ട്വീറ്റ് ചെയ്തായിരുന്നു നടിയുടെ പ്രതിഷേധം.

‘ഇന്ത്യയില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല. വിവേചനത്തിന്റെ അടിസ്ഥാനമാകാന്‍ മതത്തിന് കഴിയില്ല. മതത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാന്‍ ഭരണകൂടത്തിനും കഴിയില്ല. എന്നാല്‍ പൗരത്വ ഭേദഗതി മുസ്‌ലിംകളെ ഒഴിവാക്കുകയാണ്. ഈ പദ്ധതി(എന്‍ആര്‍സി/സിഎബി)യിലൂടെ ജിന്ന പുനര്‍ജനിക്കുകയാണ്!!
ഹലോ ഹിന്ദു പാകിസ്ഥാന്‍!, എന്നായിരുന്നു സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.

https://twitter.com/ReallySwara/status/1204135133600550912

ലോക്‌സഭ വോട്ടിനിട്ട് പാസാക്കിയ പൗരത്വ ബില്ലിനെതിരെ തുടര്‍ന്ന് പ്രതികരണങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് സ്വര. നേരത്തെ സോഷ്യല്‍ മീഡിയ പൊളിക്ടിസ് അനലിസ്റ്റ് ദ്രുവ് രത്തെയുടെ പോസ്റ്റും നടി ഷയര്‍ ചെയ്തിരുന്നു. ഇന്ത്യാ വിഭജനത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പച്ചക്കളം പറയുന്നത് തുറന്നുകാട്ടുന്നതാണ് പോസ്റ്റ്. ഇന്ത്യാ വിഭജനത്തിന് കാരണമായി ഹിന്ദു മഹാസഭയെ മറച്ചുവെച്ച് വിഭജന കാരണം കോണ്‍ഗ്രസാണെന്ന് വരുത്തി തീര്‍ക്കുന്ന അമിത് ഷായെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ബിരുദധാരിയെന്നാണ്, ട്വീറ്റില്‍ ദ്രുവ് വിശേഷിപ്പിച്ചത്.

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ബിരുദധാരിയെപ്പോലെ നമ്മുടെ ആഭ്യന്തരമന്ത്രി നുണപറയുന്നു. മതപരമായ അടിസ്ഥാനത്തില്‍ ഹിന്ദു മഹാസഭ + ജിന്ന വിഭജനത്തെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കോണ്‍ഗ്രസ് വിഭജനത്തിനെതിരായിരുന്നു, അവര്‍ വിഭജനം നടക്കാതിരിക്കാനായി പരമാവധി ശ്രമിച്ചു. കാപട്യത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നു മോട്ടാഭായ്… എന്നാണ് ദ്രുവ് രത്തെ ട്വീറ്റ് ചെയ്തത്.

രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയം പറയാന്‍ ബോളിവുഡ് താരങ്ങള്‍ പലരും മൗനിയാമ്പോള്‍ പരസ്യമായി പ്രതികരിക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. അതിനാല്‍ തന്നെ സംഘ്പരിവാര്‍ മേഖലയില്‍ നിന്നും ശക്തമായി എതിര്‍പ്പിനും നടി ഭാഗമായിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍, അതിഷി മര്‍ലേന എന്നിവരുടെ പ്രചാരണത്തിനായി സ്വര രംഗത്തുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ ചായ്‌വ് മൂലം ജോലി നഷ്ടമായതായും നാല് ബ്രാന്റുകള്‍ താനുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും സ്വര പറഞ്ഞിരുന്നു.

‘ സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വയം ചിലത് ചോദിക്കണം. താരങ്ങളെന്ന നിലയില്‍ വിമര്‍ശനങ്ങളുണ്ടാകാം. നമ്മുടെ താരങ്ങള്‍ അഭിപ്രായം തുറന്ന് പറയണം, ഉത്തരവാദിത്തതോടെ നിലപാടെടുക്കണെന്നം എന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കാതിരിക്കണം’ അവര്‍ വ്യക്തമാക്കിയത്.