വിവാഹത്തിന് സ്വപ്‌ന ധരിച്ചത് 625 പവന്‍ സ്വര്‍ണം; വിവാഹ ചിത്രം കോടതിയില്‍ ഹാജരാക്കി


കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവന്‍ സ്വര്‍ണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയില്‍ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഫോട്ടോ കണ്ട് സ്വര്‍ണം എത്രയുണ്ടെന്ന് പറയാനാവില്ലെന്നാണ് എന്‍ഐഎയുടെ വാദം. മാത്രമല്ല ഇത് സ്വര്‍ണമാണെന്നതിനും തെളിവില്ല. ഇത്രയും സ്വര്‍ണം വാങ്ങിയതിന്റെ രേഖകള്‍ ഇല്ലെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
സ്വപ്ന സുരേഷ് നല്‍കിയ ജാമ്യഹര്‍ജി കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും.15 ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ജാമ്യമനുവദിക്കണമെന്നാണ് സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

SHARE