സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടില്‍

നെടുമ്പാശ്ശേരി:സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ കത്തുന്നതിനിടെ സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. എന്നാല്‍, കസ്റ്റംസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടുമില്ല. അന്വേഷണം വഴിതിരിച്ചുവിടാനായി തെറ്റായ വിവരങ്ങള്‍ കൈമാറുന്നതാണോ എന്ന സംശയം കസ്റ്റംസിനുണ്ട്.

അതേസമയം, സ്വപ്‌നയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനിയാണ്. ഇവര്‍ കൊച്ചിയിലെത്തി മുന്‍കൂര്‍ ജാമ്യം എടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്‌ന ബാലരാമപുരംവഴി തമിഴ്‌നാട്ടിലെത്തിയതായാണു സൂചന. കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനായി സ്വപ്‌ന കൊച്ചിയിലെത്തിയതായും പ്രചാരണമുണ്ട്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടുവരെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടില്ലെന്നാണു വിവരം.

SHARE