സ്വപ്‌ന സമര്‍പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജം


തിരുവനന്തപുരം: ഐടി വകുപ്പിലെ നിയമനത്തിനായി സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച വിദ്യാഭ്യാസ രേഖകള്‍ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. എന്നാല്‍ നിലവില്‍ ആരോപണം ഉയരുന്നത് ഐടി വകുപ്പിനു കീഴിലുളള സ്‌പേസ് പാര്‍ക്കിലെ ജോലിക്കായി സ്വപ്ന നല്‍കിയ രേഖകള്‍ വ്യാജമാണെന്നാണ്.

ആരോപണം ഉയരുന്ന സാഹചര്യത്തിലും പോലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്ലസ് ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ഡിപ്ലോമയും മാത്രമായിരുന്നു എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുമ്പോള്‍ സ്വപ്നയുടെ യോഗ്യതകള്‍. സ്പേസ് പാര്‍ക്കിലെ ജോലിക്കായി ബംഗളുരു ആസ്ഥാനമായ വിഷന്‍ ടെക്നോളജീസിന് സ്വപ്ന നല്‍കിയത് മുംബൈ ആസ്ഥാനമായുളള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ്. ഇത് സംബന്ധിച്ചാണ് സംശയം നിലനില്‍ക്കുന്നത്.

SHARE