സ്വപ്‌ന സുരേഷ് ചോദിക്കുന്നു; വിദേശരാജ്യത്ത് നിന്നും നമ്മുടെ രാജ്യത്തേക്ക് മുതല് കൊണ്ടുവരുന്നതില്‍ എന്താ തെറ്റ്?

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷ് ഫേസ്ബുക്കില്‍ സജീവം. സ്വപ്‌നയുടേത് എന്നു കരുതപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങള്‍ക്ക് വന്ന കമന്റിലെ മറുപടിയാണ് വൈറലായത്. സ്വപ്ന ഇപ്പോള്‍ ഒളിവിലാണ് എന്നാണ് കരുതപ്പെടുന്നത്.

‘അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ??? നമ്മുടെ രാജ്യത്തു നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലാലോ കൊണ്ടു പോയത്. വിദേശരാജ്യത്തു നിന്നും ഇങ്ങോട്ട് അല്ലേ. അതുകൊണ്ട് നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടം ആണുള്ളത്??? സത്യത്തില്‍ ലാഭം തന്നെ അല്ലേ ഉള്ളത്??? പിന്നെ നീ ഒക്കെ എന്തു കണ്ടിട്ടു ആണ് ഇവിടെ കിടന്ന് കരഞ്ഞു കാണിക്കുന്നത്. എന്തായാലും കോളനികളെ ഒക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷം!!’- എന്നാണ് സ്വപ്‌നയുടെ ഒരു കമന്റ്.

‘ഞാന്‍ പേടിച്ചു കേട്ടോ’ന്ന് എന്ന സ്വപ്‌നയുടെ കമന്റിന് ‘ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ…’ എന്നാണ് ഒരു വിരുതന്റെ മറുപടി. ‘അതെ, എന്തേലും സംശയമുണ്ടോ’ എന്നാണ് ഇതിന് സ്വപ്‌ന നല്‍കുന്ന ഉത്തരം.

അതിനിടെ, സ്വപ്‌നയുടെ നിയമനം താന്‍ അറിഞ്ഞ എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുെട ഓഫിസില്‍ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധമാണ്. ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഈ ഓഫിസിലെ ജനങ്ങള്‍ക്ക് അറിയാം. അതിനെ കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാക്ക് പോര- എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

SHARE