കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്.
ഓണ്‍ലൈനില്‍ ജാമ്യഹര്‍ജി ഏത് സമയവും ഫയല്‍ചെയ്യാം. എന്നാല്‍ ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി വ്യാഴാഴ്ച തീരുമാനിക്കും.
കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണക്കടത്തില്‍ പ്രതിയായ സ്വപ്ന സുരേഷ് ഒളിവിലാണ്.