തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഐ.ടി വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഇവരുടെ വിസിറ്റിങ് കാര്‍ഡ് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പര്‌സ് മുഖാന്തരം Operations Manager തസ്തികയില്‍ ഇന്റര്‍വ്യൂയില്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാര്‍ഡ് ഒന്ന് കാണണം…
സര്‍ക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യല്‍ ഇമെയില്‍ ഐഡി, ഒഫീഷ്യല്‍ ഫോണ്‍, സെക്രട്ടറിയേറ്റിനു എതിര്‍വശം KIIFB ബില്‍ഡിംഗില്‍ വിശാലമായ ഓഫീസ്…… എന്നിട്ട് പറയുന്നത് ഏതോ ഒരു കോണ്‍ട്രാക്ട് തൊഴിലാളിയെന്ന്!