സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി; യുഎപിഎ നിലനില്‍ക്കുമെന്ന് കോടതി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍ഐഎ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തുകേസില്‍ യു.എ.പി.എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി.

വന്‍ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എന്‍ഐഎ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്ത യുഎഇ കോണ്‍സുലേറ്റിലും സ്വപ്‌നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.യുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.

SHARE