ജാര്‍ഖണ്ഡിലെ തോല്‍വി ബി.ജെ.പിയുടെ പതനത്തിന്റെ തുടക്കമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

കോഴിക്കോട്: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ പതനത്തിന്റെ തുടക്കമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ‘മഹാഭാരതയുദ്ധം നടക്കുമ്പോള്‍ ദുര്യോധനന്റെ കിരീടത്തിനേല്‍ക്കുന്ന ആദ്യത്തെ ശരം വരുന്നത് പുണ്ഡരം എന്നറിയപ്പെടുന്ന ഇന്നത്തെ ഝാര്‍ഖണ്ഡില്‍ നിന്നാണത്രെ. അയ്യപ്പനും കൃഷ്ണനും രാമനും വാവരും കളിതുടങ്ങി മക്കളേ…….’ സ്വാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് കാലിടറുന്നുവെന്ന സൂചനകള്‍ നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച കോണ്‍ഗ്രസ് സഖ്യം പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലെത്തിയിരുന്നു എന്നാല്‍ വീണ്ടും മഹാസഖ്യം കേവല ഭൂരിപക്ഷത്തിലെത്തുന്നതാണ് കാഴ്ച. കോണ്‍ഗ്രസ്‌ജെ.എം.എംആര്‍.ജെ.ഡി സഖ്യം 41 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബി.ജെ.പി 30 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

SHARE