പശുക്കളെക്കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വാമി നിത്യാനന്ദ

ബെംഗളൂരു: രണ്ട് വര്‍ഷത്തിനുള്ളില്‍ പശുക്കളെക്കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വയംപ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ. ‘കുരങ്ങന്‍മാര്‍ അടക്കമുള്ള മൃഗങ്ങള്‍ക്ക് നമ്മളെപ്പോലുള്ള പല ആന്തരിക അവയവങ്ങളും ഇല്ല. എന്നാല്‍ അവയുടെ അബോധ മനസ്സില്‍ നല്‍കുന്ന ചില പ്രേരണകളിലൂടെ ഈ അവയവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതിനായി ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും ഇത് തെളിയിക്കും’-സ്വാമി പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഈ സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചതിന് ശേഷമാണ് ഞാന്‍ നിങ്ങളോട് ഇത് പറയുന്നത്. ഞാന്‍ പരിശോധിച്ചപ്പോള്‍ അത് നന്നായി പ്രവര്‍ത്തിച്ചു. ഞാന്‍ പറയുന്നത് നിങ്ങള്‍ രേഖപ്പെടുത്തി വെച്ചോളൂ…ഒരു വര്‍ഷത്തിനകം അത് ഞാന്‍ തെളിയിക്കും’

‘മൃഗങ്ങള്‍ക്കായി ഒരു ഭാഷ ഞാന്‍ വികസിപ്പിക്കുന്നുണ്ട്. കുരങ്ങന്‍മാര്‍ക്കും കടുവകള്‍ക്കും സിംഹങ്ങള്‍ക്കും എല്ലാം ആ ഭാഷ ഉപയോഗിച്ച് സംസാരിക്കാനാവും. തന്റെ കോഡ് ഭാഷ ഉപയോഗിച്ച് പശുക്കളും കാളകളും തമിഴും സംസ്‌കൃതവും സംസാരിക്കും’- നിത്യാനന്ദ പറഞ്ഞു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വിഖ്യാതമായ സമവാക്യം E=mc² തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എനര്‍ജി എം.സി സ്‌ക്വയറിന് തുല്യമല്ല. എം.സി സ്‌ക്വയറിന് തുല്യമാകാന്‍ സാധിക്കില്ല. മാംസാഹാരികളുടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും വ്യത്യസ്തമാണ്. അവര്‍ക്കതിനെ ഉയര്‍ച്ച താഴ്ചകളായി മാത്രമേ കാണാന്‍ കഴിയൂ. ഒരു സസ്യാഹാരിയുടെ തലച്ചോറിന് മാത്രമേ ഇവയുടെ അനുഭവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയൂ തുടങ്ങിയവയാണ് നിത്യാനന്ദയുടെ വാദം.

SHARE