ജനനേന്ദ്രിയം മുറിച്ച് മാറ്റിയ സംഭവം; പെണ്‍കുട്ടിക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്‌സോ കോടതിയുടെ വിമര്‍ശനം. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ രണ്ട് പ്രാവശ്യം കോടതി പെണ്‍കുട്ടിക്ക് അവസരം നല്‍കിയിരുന്നു.

ഇന്നും പെണ്‍കുട്ടി ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് കോടതി വിമര്‍ശിച്ചത്. പൊലീസ് ഹര്‍ജയില്‍ തുടര്‍നടപടികള്‍ കോടതി റദ്ദാക്കി. നുണ പരിശോധന സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ യുവതി ഹാജരാവാത്തതിനെത്തുടര്‍ന്ന് ഈ ആവശ്യം പരിഗണിച്ചില്ല. ഇനിയും ഹാജരാകാതിരുന്നാല്‍ കേസ് തള്ളുമെന്നാണ് കോടതിയുടെ നിലപാട്.

SHARE