വാരാണസിയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ്

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്‍ സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ മോദി തെയ്യാറാവണമെന്നും. എന്നാല്‍ സന്ദര്‍ഭവശാല്‍ മോദി അതിന് തെയ്യാറെല്ലെന്നും മറ്റു സുരക്ഷിതമായ മണ്ഡലം തേടിയാണ് പ്രധാനമന്ത്രി നില്‍ക്കുന്നതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
ഞാന്‍ ഒരു ഹിന്ദുവല്ല എന്ന വിഷയത്തില്‍ കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനും സംഘപരിവാറിനുമെതിരെ നിലപാട് സ്വീകരിച്ച തുടങ്ങിയ മുതല്‍ ബി.ജെപി തനിക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. തന്റെ ആശയം തെറ്റാണെന്നാണ് അവരുടെ ചിന്തയെങ്കില്‍ അത് ആശയപരാമായി തന്നോട് പറയാമെന്നും എന്നാല്‍ അക്രമം അഴിച്ചിവികയല്ല വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഒരു ബി ജെ പി നേതാവ് പോലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവധത്തെക്കുറിച്ചുള്ള കാണികളുടെ ചോദ്യത്തിന് മൃഗങ്ങളെ കൊന്നൊടുക്കുന്നതില്‍ തനിക്ക് യോജിക്കില്ലെന്നും എന്നാല്‍ ഗോമാംസം കൈവശം വച്ച് നിഷ്‌കളങ്കരായ ആളുകളെ കൊന്നു തള്ളുന്ന ഫാസിസ്റ്റ് നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ബ്രഹ്മചര്യയാണ് പക്ഷെ പത്തു വയസ്സിനു മുകളിലുള്ള സ്ത്രീകളെ ഒരിക്കലും ഭയപ്പെടുന്നില്ലെന്നും
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു.

ഓം എന്ന് പറഞ്ഞാല്‍ ഹിന്ദുവെന്നും ബിസ്മില്ലാഹി റഹ്മാനിറഹീം എന്നാല്‍ മുസ്ലീം എന്നും വൈഗുരു സത്നാം എകുംകാര്‍ എന്നാല്‍ സിക്ക് എന്നും വിളിക്കും. എന്നാല്‍ ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല. തന്നെ സംബന്ധിച്ച് ദൈവം എന്നത് സ്നേഹവും അനുകമ്പയുമാണ്. മനുഷ്യത്വമാണ് എന്റെ മതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി പത്മപ്രിയ ചര്‍ച്ചയില്‍ പങ്കെടുത്തു