കോവിഡ് പരത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളെ തല്ലിക്കൊന്നു

കോവിഡ് രോഗബാധ പരത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ ബവാനയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐയെ ഉദ്ധരിച്ച് ദി ക്വിന്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

22കാരനായ അലി മധ്യപ്രദേശിലെ ഭോപാലില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന് പോയിരുന്നുവെന്നും 45 ദിവസത്തിനുശേഷം പച്ചക്കറി ട്രക്കിലാണ് തിരിച്ചെത്തിയതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാവുകയും കോവിഡ് ബാധയില്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു.

ഗ്രാമത്തില്‍ കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണ് അലി എത്തിയതെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് അലിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊല്ലുകയായിരുന്നു.

SHARE